Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two-wheeler Workshop

Kannur

ടൂ​വീ​ല​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ‌​യാ​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഇ​രി​ട്ടി: യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി​ക്ക​ട​വ് മു​ടി​ക്ക​യ​ത്തെ കോ​ളാ​ശേ​രി​ൽ ജി​തി​ൻ ജോ​സ​ഫ് (30) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് വീ​ടി​ന​ടു​ത്തു​വ​ച്ചാ​ണ് ഇ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൂ​ട്ടു​പു​ഴ ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ടൂ​വീ​ല​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യാ​യി​രു​ന്നു മ​രി​ച്ച ജി​തി​ൻ ജോ​സ​ഫ്. മു​ടി​ക്ക​യ​ത്തെ കൊ​ള​ശേ​രി​ൽ ജോ​സ​ഫ് (ജോ​യി)-​ജാ​ൻ​സി ജോ​സ​ഫ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ഫി​ൻ ജോ​സ​ഫ് (സി​എ​സ്ടി സെ​മി​നാ​രി വി​ദ്യാ​ർ​ഥി, പ​ഞ്ചാ​ബ്), ജ്യോ​തി ജോ​സ​ഫ് (അ​ബു​ദാ​ബി). ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് ക​ച്ചേ​രി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

Latest News

Corehub Up